
നേമം: മലയം - മച്ചേൽ റോഡിലെ കുഴിയിൽ വീണ് പൾസർ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മച്ചേൽ ക്ഷേത്രത്തിനടുത്ത് മുളയ്ക്ക് നടയിൽ ജിബിൻ നിവാസിൽ പരേതനായ ജയകുമാർ - ഉഷ ദമ്പതികളുടെ മകൻ ജിബിൻ(ജിനു - 34) ആണ് മരിച്ചത്. വല്യച്ചന്റെ മകന്റെ കുഞ്ഞിന് നൂലുകെട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബുധനാഴ്ച രാത്രി 11 നാണ് അപകടം. റോഡിന് സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കാനുള്ള കുഴിയിൽ വീഴുകയായിരുന്നു. മലയിൻകീഴ് മണിയറവിള ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ടൈൽസ് പണിക്കാരനാണ്.
ഭാര്യ: ദീപ. മകൾ: ആഷ്ലി.
സഹോദരി: ജീന ജയകുമാർ
ഭർത്താവ്: ഷിബിൻ റോയ്.
വീട്ടുവളപ്പിൽ സംസ്കരിച്ചു. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്
ഫോട്ടോ
ജിബിൻ