
പാറശാല: പാറശാല കൊടവിളാകത്ത് നിർമ്മിക്കുന്ന ഗവ.സിദ്ധ ആശുപത്രി മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 20 ലക്ഷം രൂപ ചെലവിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് മന്ദിരത്തിന്റെ നിർമ്മാണം. മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ. ബിജു, വാർഡ് മെമ്പർ അനിത, എലിസബത്ത്, ഓവർസിയർ വിജീഷ്, പഞ്ചായത്ത് സെക്രട്ടറി ബി.കെ. കൃഷ്‌ണകുമാർ എന്നിവർ പങ്കെടുത്തു.