തിരുവനന്തപുരം: ശമ്പളപെൻഷൻ പരിഷ്‌കരണ നടപടി ഉടൻ ആരംഭിക്കുക,പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ (കെ.എസ്.എസ്.പി.യു.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. സംഘടനാ നേതാക്കളായ കെ.സദാശിവൻ നായർ, കെ.തങ്കപ്പൻ നായർ, ജി.അജയൻ, വിജയകുമാർ എന്നിവർ സംസാരിച്ചു.