pornami

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. സോമനാഥ് മണി വീണ സമർപ്പിച്ചു. പൗർണ്ണമിക്കാവ് ദേവിയുടെ അഞ്ച് ഭാവങ്ങളിൽ ഒന്ന് വിദ്യയുടേയും കലകളുടേയും അധിപതി ഭാവമാണ്.


നവരാത്രിയോട് അനുബന്ധിച്ച് ഇന്നലെ ആയിരത്തിലധികം പേർ ഒന്നിച്ചു പങ്കെടുത്ത സമൂഹ സൗന്ദര്യ ലഹരി പാരായണം നടന്നു. പ്രായഭേദമില്ലാതെ ഒരേ താളത്തിൽ സൗന്ദര്യലഹരിയിലെ വരികൾ ചൊല്ലി.


ഇന്ന് പള്ളിക്കൽ സുനിലിന്റെ ദേവീ മാഹാത്മ്യ പാരായണവും തിരുവനന്തപുരം മാധവം ഓർക്കസ്ട്രയുടെ ഭക്തിഗാനമേളയും ആദ്ധ്യാത്മിക സദസും നടക്കും. രാത്രി 10ന് വലിയ ഗുരുസിയോടെ നട അടയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.