തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയിൽ വിദ്യാരംഭത്തിനോടനുബന്ധിച്ച് നാളെ വൈകിട്ട് 6ന് പൂജാമണ്ഡപത്തിൽ വിദ്യാരംഭജ്യോതി തെളിയിക്കും.തുഞ്ചൻ പറമ്പിൽ നിന്ന് കൊണ്ടുവരുന്ന പ്രത്യേക മണൽ കലശത്തിലാക്കി പൂജവയ്ക്കും.സരസ്വതി പൂജയും ആയുധപൂജയും നടക്കും.വിദ്യാരംഭച്ചടങ്ങുകൾ 13ന് രാവിലെ 7ന് ആരംഭിക്കും. ഡോ.ടി.ജി.രാമചന്ദ്രൻ പിള്ള, മുൻ ചീഫ് സെക്രട്ടറി വി.പി.ജോയ്,കെ.വി.മോഹൻകുമാർ, ഡോ.എം.ആർ.തമ്പാൻ, ടി.കെ.ദാമോദരൻ നമ്പൂതിരി എന്നിവർ എഴുത്തിലും ഫ്രൊഫ.കാട്ടൂർ നാരായണപിള്ള,കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ ചിത്രകലയിലും പ്രൊഫ.പി.സുശീലാദേവീ, കല്ലറ ഗോപൻ, മണക്കാട് ഗോപൻ എന്നിവർ സംഗീതത്തിലും നർത്തകി ഗായത്രി നൃത്തത്തിലും എഴുത്തിനിരുത്തും.