tcr

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ അന്വേഷിച്ച എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടും, അതേക്കുറിച്ച് അന്വേഷിച്ച ഡി.ജി.പിയുടെ റിപ്പോർട്ടും വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. ഇത് രഹസ്യരേഖയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നിരസിച്ചത്. പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗത്തിലെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകേണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃശൂർ പൂരം കലക്കിയതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ക്രൈംബ്രാഞ്ചും, എ.ഡി.ജി.പി അജിത്കുമാറിന്റെ വീഴ്ചകളെക്കുറിച്ച് ഡി.ജിപിയും, വകുപ്പുകളുടെ വീഴ്ചയെക്കുറിച്ച് ഇന്റലിജൻസ് മേധാവിയും അന്വേഷിക്കുകയാണ്.