തിരുവനന്തപുരം: ചലച്ചിത്രതാരം ടി.പി മാധവന് തൈക്കാട് ശാന്തികവാടത്തിൽ അന്ത്യനിദ്ര.
മകനും ബോളിവുഡ് സംവിധായകനുമായ രാജകൃഷ്ണ മേനോൻ, മകൾ ദേവിക, സഹോദരങ്ങളായ നാഗേന്ദ്ര തിരുക്കോട്, മല്ലിക, ഇന്ദിര എന്നിവരും അദ്ദേഹത്തിന് യാത്രാമൊഴി നൽകാനെത്തി.മകൻ അന്ത്യകർമ്മങ്ങൾ ചെയ്തു.
സുഹൃത്തുക്കളും സഹപ്രവർത്തകരും സാംസ്‌കാരികവകുപ്പും ചലച്ചിത്ര അക്കാഡമിയും ചേർന്നാണ് ഭാരത് ഭവനിൽ പൊതുദർശനമൊരുക്കിയത്. ബുധനാഴ്ച അന്തരിച്ച ടി.പി മാധവന്റെ മൃതദേഹം ഗാന്ധിഭവനിൽനിന്ന് ഇന്നലെ പകൽ മൂന്നരയോടെയാണ് തലസ്ഥാനത്തെത്തിച്ചത്.
മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, കെ.ബി ഗണേശ്കുമാർ,ജെ. ചിഞ്ചുറാണി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എം.വിജയകുമാർ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സാംസ്‌കാരികപ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, തുളസീദാസ്, താരങ്ങളായ ബാബുരാജ്, ബൈജു,വിനു മോഹൻ,ശരത്, ബി. ഉണ്ണികൃഷണൻ,ഭാഗ്യലക്ഷ്മി, ടിനി ടോം,ഷോബി തിലകൻ, ജയൻ ചേർത്തല സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.പ്രകാശ് ബാബു, പ്രൊഫ. അലിയാർ, മുകേഷ് എം.എൽ.എ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, നിഖില വിമൽ, പി രാമഭദ്രൻ, പി. ശ്രീകുമാർ, സോഹൻ സിനുലാൽ, ആർ.ചന്ദ്രശേഖരൻ, നിർമാതാക്കളായ കല്ലിയൂർ ശശി, ജി.സുരേഷ്‌കുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.