shivakumar

തിരുവനന്തപുരം: വഴുതക്കാട് ജംഗ്ഷനിൽ ആറ് മാസമായി കുഴിച്ചിട്ടിരിക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വഴുതക്കാട് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ മുൻമന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.പി.സുധാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ,ഹരികുമാർ, ഗണേശൻ, മനോജ്, ഗീവർഗീസ്, സബിത, രാജേശ്വരി, അഖിൽ, രാംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.