dale

വെള്ളനാട്:പുനലാൽ ദി ഡെയിൽ വ്യൂ കോളേജ് ഒഫ് ഫാർമസി ആൻഡ് റിസർച്ച് സെന്ററിന്റെ ബിരുദദാന ചടങ്ങ് യു.എ.ഇ വൈസ് കോൺസൽ ജനറൽ മുഹമ്മദ് മുസാബേ സലിം മുസാബേ അൽ -ഷംസി ഉദ്ഘടാനം ചെയ്തു.കോളേജ് ചെയർപേഴ്സൺ ഡോക്ടർ ഡീന ദാസ് അദ്ധ്യക്ഷത വഹിച്ചു.ഡെൻമാർക്ക് അംബാസഡർ ഫ്രഡി സ്വയിൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. പി.എസ്.ഷിജികുമാർ,വൈസ് പ്രിൻസിപ്പൽ ഡോ.എച്ച്.സീന എന്നിവർ ഫാർമസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡോ.സി.വി.ജയചന്ദ്രൻ നായർ.കോളേജ് സി.ഇ.ഒ ഡോ.ഷൈജു ഡേവിഡ് ആൽഫി,ഡെയിൽവ്യൂ ഡയറക്ടർ ഡിപിൻദാസ് എന്നിവർ സംസാരിച്ചു.ബി.ഫാം, എം.ഫാം, ഫാം.ഡി എന്നീ കോഴ്സുകളിലെ വിവിധ ബാച്ചുകളിലെ വിദ്യാർത്ഥികൾ ബിരുദം സ്വീകരിച്ചു.