തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് കോട്ടയത്ത് പിടിയിലായി.കടുത്തുരുത്തിയിൽ കോതനല്ലൂരിലെ ഒളിവിൽ കഴിഞ്ഞിരുന്ന വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്.തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് അറസ്റ്റ്.കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നുള്ള പൊലീസ് സംഘം പ്രതിയെ ഇന്ന് തലസ്ഥാനത്ത് എത്തിക്കും.