poojavayp

ചിറയിൻകീഴ്: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗത്തിൽ സരസ്വതി പൂജയും പൂജവയ്പും നടന്നു.കരയോഗ മന്ദിരത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ ഭദ്രദീപം കൊളുത്തി കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.കരയോഗ ആദ്ധ്യാത്മിക കേന്ദ്രം കാര്യദർശി അംബു ശ്രീസുമം നേതൃത്വം നൽകി.കരയോഗം സെക്രട്ടറി പാലവിള സുരേഷ്,കരയോഗ ഭരണസമിതി അംഗം ജയകുമാർ.ബി, വനിതാ സമാജം ഭാരവാഹികളായ സിന്ധു പാലവിള, രാധാമണി, ഉഷാദേവി, ആദ്യാത്മിക കേന്ദ്രം ഭാരവാഹികളായ രാമാദേവി അമ്മ, ഉമാദേവി, മണികണ്ഠൻ നായർ എന്നിവർ പങ്കെടുത്തു.