കല്ലമ്പലം:പുതുശേരിമുക്ക് പാവല്ല മുസ്ലീം ജമാഅത്തിന്റെ ജീലാനി അനുസ്മരണത്തിനും നവീകരിച്ച അറബിക് കോളേജ് കെട്ടിട ഉദ്ഘാടന ചടങ്ങുകൾക്കും ആരംഭമായി.നാളെ സമാപിക്കും.കെട്ടിടത്തിന്റെ ഉദ്ഘാടനം ശൈഖുന അൽ ഉസ്താദ് അബൂറാഷിദ് പി.എം സൈദ്‌ മുഹമ്മദ്‌ മൗലവി നിർവഹിച്ചു.ജമാ അത്ത് പ്രസിഡന്റ് അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയർമാൻ അബ്ദുൽ മജീദ്‌ സ്വാഗതം പറഞ്ഞു.അൻവർ മുഹിയുദ്ദീൻ ഹുദവി പ്രഭാഷണം നടത്തി.ഇന്ന് രാവിലെ 8 ന് ദറസ്സ് വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങൾ,വൈകിട്ട് 6.30ന് ദീനി പ്രഭാഷണം,നാളെ എൻ.എം ജാബിർ മൗലവി ആമുഖ പ്രസംഗവും സഫ് വാൻ മന്നാനി,ജലാലുദ്ദീൻ മൗലവി പ്രസംഗവും നടത്തും.