തിരുവനന്തപുരം : തിരുവനന്തപുരത്തെ മാനസികാരോഗ്യ വിദഗ്ധരുടെ സംഘടനയായ വേണാട് ഗിൽഡ് ഓഫ് സൈക്യാട്രിസ്റ്റും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി ' ലോക മാനസികാരോഗ്യ വാരാചരണം' സംഘടിപ്പിക്കും.നാളെ രാവിലെ ഒമ്പതരയ്ക്ക് ആനയറയിലുള്ള ഐ.എം.എ ഹെഡ്‌ക്വാർട്ടേഴ്സ് ഹാളിൽ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ: ജോസഫ് ബെനവൻ ഉദ്ഘാടനം ചെയ്യും. വേണാട് ഗിൽഡ് ഓഫ് സൈക്യാട്രിസ്റ്റ് പ്രസിഡന്റ് ഡോ: സാഗർ അദ്ധ്യക്ഷത വഹിക്കും.' തൊഴിലിടങ്ങളിലെ മാനസികാരോഗ്യം' എന്ന വിഷയയത്തിൽ പാനൽ ചർച്ച ഡോ.അരുൺ ബി.നായർ നയിക്കും. ഡോ.ഷീന.ജി.സോമൻ,അഡ്വ.ജെ.സന്ധ്യ,ജസ്റ്റിന തോമസ്,ശാരിക. ജെ.ഗിരിജ സുരേന്ദ്രൻ, ഡോ:നിർമ്മൽ കൃഷ്ണൻ, എ.കെ ഷാനവാസ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.