photo

നെയ്യാറ്റിൻകര: ആലുംമ്മൂട് ജംഗ്ഷനടുത്തെ അരശ്ശുമരം റോഡിലേക്ക് വളർന്ന് വൈദ്യുത ലൈനിൽ തട്ടാറായിട്ടും മുറിച്ചുമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വേട്ടക്കളം സ്ഥിതിചെയ്യുന്ന നാഗരാജാക്ഷേത്രത്തിനോട് ചേർന്നാണ് അരശ്ശുമരം വളർന്ന് നിൽക്കുന്നത്. ഇതിന്റെ ശിഖരങ്ങൾ റോഡിന്റെ മറുഭാഗത്തെ വൈദ്യുത ലൈനിനടുത്തുവരെ വളർന്നെത്തിയിട്ടുണ്ട്. കുറച്ചു കഴിഞ്ഞാൽ ശിഖരങ്ങൾ വൈദ്യുത ലൈനിൽ പതിക്കും. ഇത് മരത്തിലൂടെ വൈദ്യുതി പ്രവഹിച്ച് നാഗരാജാക്ഷേത്രത്തിനും പരിസര പ്രദേശത്തും ഷോക്കേൽക്കാനുള്ള സാദ്ധ്യതയുണ്ട്. ലോറികൾ കടന്നുപോകുമ്പോഴും ശിഖരത്തിൽ തട്ടി വൈദ്യുതാഘാതമേൽക്കാനുള്ള സാദ്ധ്യതയുമുണ്ട്. മരത്തിന്റെശിഖരങ്ങൾ മുറിച്ചുമാറ്റാൻ കെ.എസ്.ഇ.ബി അധിക‌ൃതർ അടിയന്തര നടപടി സ്വീകരിക്കമണെന്ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമിക്ഷേത്ര ഉപദേശക സമിതിയംഗം എം.സുധാകരൻ ആവശ്യപ്പെട്ടു.