2

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജ് സോഷ്യോളജി വകുപ്പിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ സോഷ്യോളജി അലുമിനി കോ ഓർഡിനേഷൻ സൊസൈറ്റി ഫോർ ഹ്യൂമാനിറ്റി ഇമ്പ്രൂവ്മെന്റെന്ന (സാക്ഷി) കൂട്ടായ്മ വാർഷികം നടന്നു.ഡിപ്പാർട്ട്‌മെന്റിലെ ആദ്യത്തെ അദ്ധ്യാപകരായ ഡോ.കെ.ബി.തങ്കമണി,ഡോ.കെ.കസ്തൂരി,ഡോ.കെ.ഉഷ,ഡോ.ബി.ജയശ്രീ എന്നിവർ പങ്കെടുത്തു.സാക്ഷിയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് (2025 ഒക്ടോ‌ബർ 2) സോഷ്യോളജി ബിരുദ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികളെ അനുമോദിക്കും.മുൻ കോളേജ് വിദ്യാർത്ഥിയും എൻ.എസ്.എസ് ക്യാമ്പിനിടയിൽ അപകടത്തിൽ മരിച്ച അനീഷിന്റെ ഓർമയ്ക്കായി ബെസ്റ്റ് ഔട്ട്‌ഗോയിംഗ് സ്റ്റുഡന്റ് പുരസ്കാരവും നൽകും.