തിരുവനന്തപുരം: കെ.എൻ.എം.എസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജെ.ലോറൻസ് സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റതിന്റെ ഒന്നാം വാർഷിക ദിനവും യൂണിറ്റ് രൂപീകരണയോഗങ്ങൾ നടന്നു.101 പുതിയ അംഗങ്ങളെ ചേർക്കുകയും, നിർദ്ധനരായ വിദ്യാർത്ഥികൾക്കും പാർപ്പിടമില്ലാത്തവർക്കും ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്നവർക്കുമുള്ള ധനസഹായവും ലോറൻസ് നൽകി. രക്ഷാധികാരി കെ.സി.രാജൻ നാടാർ,ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻകുട്ടി,ട്രഷറർ ആർ.പി.ക്ലിന്റ്,ലീഗൽ അഡ്വൈസർ എം.എച്ച്.ജയരാജൻ,ബാലരാമപുരം മനോഹർ,സൂരജ് കെ.പി,ഓർഗനൈസേഷൻ സെക്രട്ടറി ഷെറിൻ.എസ്.തോമസ്‌,താലൂക്ക് പ്രസിഡന്റുമാരായ മാമ്പള്ളി ക്ലീറ്റസ്,ചന്ദ്രൻ വൈദ്യർ,ദിലീപ് ബി.ജി,എൽ.എസ്.പ്രമോദ്,സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.