തിരുവനന്തപുരം: ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബ്‌ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,സീനിയർ സിറ്റിസൺസ് അസോസിയേഷൻ,ട്രിവാൻഡ്രം (എസ്.സി.എ.ടി), തിരുവനന്തപുരം നായർ സഹോദര സമാജം എന്നിവരുടെ സഹകരണത്തോടെ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30വരെ കവടിയാർ ജവഹർ നഗർ ലയൺസ് സെന്ററിൽ സൗജന്യ അസ്ഥി ധാതു സാന്ദ്രതാ(ബി.എം.ഡി) , ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തും.പങ്കെടുക്കുന്നവർക്ക് അസ്ഥിയിലെ ധാതു സാന്ദ്രതാ(ബി.എം.ഡി) നിർണയവും ഓർത്തോപ്പീടിക്,ഫിസിയോതെറാപ്പി,ഡയറ്റീഷ്യൻ കൺസൽട്ടഷനും രക്തസമ്മർദ്ദവും പ്രമേഹരോഗനിർണയത്തിനും അവസരമുണ്ടായിരിക്കും.