bjp

തിരുവനന്തപുരം: ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് വേണ്ടെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.

ഭക്തരുടെയും ഹൈന്ദവസംഘടനകളുടെയും വികാരം അവഗണിക്കുന്നതും ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതുമായ നീക്കത്തെ അംഗീകരിക്കില്ല. കാൽനടയായെത്തുന്ന മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർക്ക് വെർച്ച്വൽ ബുക്കിംഗ് പ്രായോഗികമല്ല. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പരിചയസമ്പന്നരായ പൊലീസുകാരെ നിയമിക്കണം. പൊലീസ് സംവിധാനത്തിലെ പിഴവാണ് കഴിഞ്ഞവർഷം ഭക്തരെ പ്രതിസന്ധിയിലാക്കിയത്. ഇത്തവണയും വേണ്ട മുന്നൊരുക്കം നടത്താൻ സർക്കാരും ബോർഡും തയ്യാറായിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.