നെടുമങ്ങാട്: കേരള കോൺഗ്രസ് (എം) 60-ാം ജന്മദിനാഘോഷം പതാകദിനമായി ആചരിച്ചു.നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് കച്ചേരിനടയിൽ കൊടിമരം സ്ഥാപിച്ച് പതാക ഉയർത്തി.കെ.എസ്.പ്രമോദിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീശൻ മേച്ചേരി,നെടുമങ്ങാട് കെ.എ.പെരുമാൾ,പോത്തൻകോട് ശോഭി,ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ പോത്തൻകോട് ഭുവനചന്ദ്രൻ നായർ,പോത്തൻകോട് ഗോപൻ,വേങ്കോട് അനിൽ,നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് വൈഗ പ്രമോദ്,മാണിക്കൽ മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.