തിരുവനന്തപുരം: തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ ഇന്ന് വയലാർ - ബാബുരാജ് - ദേവരാജൻ ത്രിമൂർത്തികൾക്ക് ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയും സംഘവും സമർപ്പിക്കുന്ന സംഗീതാർച്ചന നടക്കും.
വൈകിട്ട് 6ന് ചലച്ചിത്ര സംഗീത സംവിധായകൻ ഡോ.വാഴമുട്ടം ചന്ദ്രബാബു സ്മൃതിഗാനസന്ധ്യ ഉദ്ഘാടനം ചെയ്യും. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷനായിരിക്കും.ചലച്ചിത്ര സംവിധായകൻ ജോളിമസ് മുഖ്യാതിഥിയായിരിക്കും.ജീവകാരുണ്യ പ്രവർത്തകൻ വിമൽ സ്റ്റീഫൻ,മികച്ച കുട്ടി കർഷകനുള്ള പുരസ്‌കാരം ലഭിച്ച കാശിനാഥ് ജി.എസ്,നിശ്ചല ഛായാഗ്രാഹകൻ ജിയോൻ ജി.ജിട്രസ് എന്നിവരെ അനുമോദിക്കും.അജയ് വെള്ളരിപ്പണ രചിച്ച് പി.എസ്. ജ്യോതികുമാറിന്റെ ഈണത്തിൽ ആരോമൽ ആലപിച്ച ദേവി നാദാംബികേ എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനവും നടക്കും.റഹിം പനവൂർ,എം.കെ. സെയ്നുലാബ്ദീൻ,ഷംസുന്നിസ ആബ്ദീൻ,ഡോ.ഗീത ഷാനവാസ്,ഡോ.ഷാനവാസ്,അജയ് തുണ്ടത്തിൽ,പനച്ചമൂട് ഷാജഹാൻ,എം.എച്ച്.സുലൈമാൻ,ഗോപൻ ശാസ്തമംഗലം,വിനയചന്ദ്രൻ നായർ,അജയ് വെള്ളരിപ്പണ തുടങ്ങിയവർ സംസാരിക്കും. രമേശ്,ശങ്കർ,രാധിക നായർ,ആരോമൽ എന്നിവർ ഗാനങ്ങൾ ആലപിക്കും.