പാറശാല: സി.പി.എം ഉദിയൻകുളങ്ങര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായ പ്രധിനിധി സമ്മേളനം ഉദിയൻകുളങ്ങര പഞ്ചായത്ത് ഹാളിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൊറ്റാമത്ത് ചേർന്ന പൊതുസമ്മേളനം ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അജയകുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,രാഹുൽ ആർ.നാഥ്‌,താണുപിള്ള,വിൻസെന്റ് തുടങ്ങിയവർ പങ്കെടുത്തു.കൊറ്റാമം രാജൻ സ്വാഗതവും കൊറ്റാമം ഗോപകുമാർ നന്ദിയും പറഞ്ഞു.സുജിനെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.