തിരുവനന്തപുരം: മരുതംകുഴി കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി മഹോത്സവം 13ന് സമാപിക്കും.വിജയദശമി ദിവസം രാവിലെ അക്ഷര വിദ്യാരംഭവും കലാവിഭാഗം വിദ്യാരംഭവും ആരംഭിക്കും. അതോടുകൂടി കലാപീഠത്തിലേക്കുള്ള പുതിയ ബാച്ചിന്റെ പ്രവേശനവും ആരംഭിക്കും.സംഗീതം, നൃത്തം,തബല, മൃദംഗം, പഞ്ചവാദ്യം,സ്പോക്കൺ ഇംഗ്ലീഷ് എന്നിവയാണ് പാഠ്യ വിഷയങ്ങൾ.വിജയദശമി ദിവസം രാവിലെ ആറുമണിക്ക് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം എന്നിവ നടക്കും.ഫോൺ: 0471-2362600, 9400945600.