train

തിരുവനന്തപുരം: മഹാനവമി,വിജയദശമി ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ മംഗലാപുരത്തുനിന്ന് കൊല്ലത്തേക്കും കൊച്ചുവേളിയിലേക്കും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. മംഗലാപുരത്തുനിന്ന് കൊല്ലത്തേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ (06047) ​14ന് രാത്രി 11ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.20ന് കൊല്ലത്തെത്തും. മടക്കസർവീസ് (06048)​ 15ന് വൈകിട്ട് 6.55ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് മംഗലാപുരത്തെത്തും.

കാസർകോട്,കാഞ്ഞങ്ങാട്,പയ്യന്നൂർ,കണ്ണൂർ,തലശ്ശേരി,വടകര,കോഴിക്കോട്,തിരൂർ,ഷൊർണൂർ, തൃശൂർ,ആലുവ,എറണാകുളം,കോട്ടയം, ചങ്ങനാശ്ശേരി,തിരുവല്ല,ചെങ്ങന്നൂർ,മാവേലിക്കര,കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്കുള്ള അന്ത്യോദയ പൂജ സ്‌പെഷ്യൽ ട്രെയിൻ (06157)​ 14ന് രാത്രി 9.25ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15ന് മംഗലാപുരത്തെത്തും. മടക്കസർവീസ്(06158)​ മംഗലാപുരത്തുനിന്ന് 15ന് രാത്രി 8.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8ന് കൊച്ചുവേളിയിലെത്തും. കൊല്ലം,കായംകുളം,ആലപ്പുഴ,എറണാകുളം, തൃശൂർ,ഷൊർണ്ണൂർ,തിരൂർ,കോഴിക്കോട്,കണ്ണൂർ,കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.