
തിരുവനന്തപുരം: പട്ടിക വിഭാഗ സംവരണം സംരക്ഷിക്കാൻ നിയമ നിർമ്മാണം വേണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ജില്ലാ നേതൃസംഗമം തമ്പാനൂർ റെയിൽ കല്യാണമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികവിഭാഗ സംവരണവുമായി ബന്ധപ്പെട്ട് 2024 ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി ഉപവർഗീകരണത്തോടൊപ്പം ക്രീമിലെയറുകളെ കണ്ടെത്തുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ്. മേൽത്തട്ടും ജാതി വിഭജനവും പട്ടിക വിഭാഗങ്ങളെ ശിഥിലീകരിക്കും. സംഘർഷത്തിന് ഇടവരുത്തുന്നതുമാണ്- ശ്രീകുമാർ പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് ഡോ.ആർ.വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. ദീപുരാജ് കൈമനം,ബിജു ഗോവിന്ദ്,ലൈല.ഡി,ദീപു മൺവിള,വിമല.ടി.ശശി,ബിനു മേനംകുളം തുടങ്ങിയവർ സംസാരിച്ചു.