
തിരുവനന്തപുരം: ഏതു പ്രതിസന്ധിയിലും സർക്കാരിനെയും ഇടതു മുന്നണിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സി.പി.ഐക്കുണ്ടെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. ഇതിന് അനുസരണമായ നിലപാടുകൾ വേണം നേതാക്കൾ കൈക്കൊള്ളേണ്ടത്.
സർക്കാരിനെ തിരുത്തേണ്ട സാഹചര്യമുണ്ടായാൽ ധൈര്യപൂർവം ആ കടമ ചെയ്യണം. മുന്നണി യോഗമാണ് അതിനുള്ള വേദി. രാജ്യത്ത് ഇടതു പക്ഷത്തിന് ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. അതു കൊണ്ട് തന്നെ ഭരണം നിലനിറുത്താനുള്ള ഉത്തരവാദിത്വം സി.പി.എമ്മിനെ പോലെ സി.പി.ഐക്കുമുണ്ട്. ഏതു വിഷയത്തിലായാലും ദേശീയ നേതാക്കൾ പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പ്രതികരിക്കരുതെന്നും രാജ നിർദ്ദേശിച്ചു.