on
ജോർജ് ഓണക്കൂർ

തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരികവേദിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരം ഡോ.ജോർജ് ഓണക്കൂറിന് നൽകുമെന്ന് സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, പ്രസിഡന്റ് ജി.രാജ്‌മോഹൻ എന്നിവർ അറിയിച്ചു.

10,001 രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനും കവടിയാർ രാമചന്ദ്രൻ,ഡോ.സി.ഉദയകല എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കും.