തിരുവനന്തപുരം: നാലു വർഷ ഡിഗ്രി കോഴ്സ് ആശയും ആശങ്കകളും എന്ന വിഷയത്തിൽ കേരള വിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിച്ച സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ ഡോ. കെ.എ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. മുൻ വൈസ് ചാൻസിലർമാരായ ഡോ. ജി.ഗോപകുമാർ,ഡോ. എം.സി. ദിലീപ് കുമാർ, വി.എസ്. ഹരീന്ദ്രനാഥ് (മുൻ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റഗം), ഡോ.കെ.പി. ലാലാദാസ്, ഡോ. ജി. രാധാകൃഷ്ണപിള്ള, മുൻ ഹയർസെക്കൻഡറി വകുപ്പ് ഡയറക്ടർ ജയിംസ് ജോസഫ്, സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ്, ആർ.അരുൺകുമാർ, എ. എ. കലാം, ഡോ. എസ് പ്രേംജിത്, ജില്ലാ ജനറൽ സെക്രട്ടറി ഡോ.ഗിഫ്റ്റി എൽസാ വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.