തിരുവനന്തപുരം: സി.പി.എം കഴക്കൂട്ടം ലോക്കൽ സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ആർ.ശ്രീകുമാറിനെ മൂന്നാമതും തിരഞ്ഞെടുത്തു.എൻ.എസ്.എസ് കരയോഗ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റിയംഗം വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എ.സതീശൻ,ബി.ധർമ്മപാലൻ,ചെഗുവേര,കെ.മുരളീധരൻ,ബാബുക്കുട്ടൻ നായർ,സൂരജ്,സിദ്ദിഖ്,കൃഷ്ണദാസ്,സുചിത്ര,റജി,ഡോ.ശ്യാം,എ.ബിജു,ശശിധരബാബു,ഷാജിമോൻ തുടങ്ങി 14 പേരുടെ ലോക്കൽ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് 5ന് പൊതുസമ്മേളനം നടക്കും. അമ്പലത്തിൻകരയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എം.എം മണി ഉദ്ഘാടനം ചെയ്യും.