ldf-parassala

പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന യൂത്ത് കോൺഗ്രസ്, കോൺഗ്രസ് സംഘടനകൾക്കെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.

പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന സി.പി.ഐ പാറശാല മണ്ഡലം സെക്രട്ടറി ആനാവൂർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആനന്ദകുമാർ,സി.കെ.ഹരീന്ദ്രൻ എം.എൽ.എ,സി.പി.എം പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ്.അജയകുമാർ,പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ,ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം,അപ്പു ജപമണി,പാറശാല മധു,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ശശിധരൻ നായർ, മധു,അനീഷ് ആന്റണി,വൈ.സതീഷ്, പുത്തൻകട വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.