
കാരേറ്റ്:മേലാറ്റുമുഴി കരാട്ടെ ക്ലബ് ഉദ്ഘാടനം വാർഡംഗം യു.എസ്.സാബു നിർവഹിച്ചു. ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സമ്പത്ത്.വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുളിമാത്ത് പഞ്ചായത്ത് അംഗം ശിവ പ്രസാദ്,ആറ്റിങ്ങൽ കരാട്ടെ ടീം പരിശീലകരായ സുധീർ എസ്.എ,വിഷ്ണു.ബി,മഹീൻ,സൂരജ് ഷാജി എന്നിവർ സംസാരിച്ചു. കായിക നിയമന ലിസ്റ്റിൽ ഇടം നേടിയ കരാട്ടെ താരങ്ങളെയും റവന്യു ജില്ലാ കരാട്ടെ മത്സര വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.