xd

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തെ തകർക്കാൻ സി.പി.എം സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. ഹിന്ദു തീർത്ഥാടകരോട് എന്തിനാണ് ഇടതുസർക്കാർ പ്രതികാര മനോഭാവം വച്ചു പുലർത്തുന്നത്. ബുക്കിംഗ് എങ്ങനെ വേണമെന്നത് മാത്രം ചർച്ചയാക്കി മറ്റ് ഒരുക്കങ്ങളിലെ പാളിച്ച മറയ്ക്കുകയാണ് സർക്കാർ. ആചാരലംഘനത്തിന് അവസരമൊരുക്കിയും അടിസ്ഥാന സൗകര്യമൊരുക്കാതെയും മുൻകാലത്തെപ്പോലെ തീർത്ഥാടനം അലങ്കോലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.