
തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കേരളത്തിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. പത്തനാപുരം പൂവന്തൂർ മാങ്കോട് ഒലിപ്പുറം അയ്യപ്പ സ്വാമി ക്ഷേത്രത്തിന് സമീപം രജനിവിലാസം വീട്ടിൽ ബിവിൻ ബി.രാജ് (23), പട്ടം മുറിഞ്ഞപാലം കലാകൗമുദി റോഡിൽ കുളവരമ്പിൽ വീട്ടിൽ രംനേഷ് (29) എന്നിവരാണ് പിടിയിലായത്.
ജൂൺ 22ന് ഇതേ കേസിലെ ഒന്നാം പ്രതിയായ ദിനു ജയനെ 100 ഗ്രാം എം.ഡി.എം.എയുമായി തമ്പാനൂർ പൊലീസ് പിടികൂടിയിരുന്നു. ദിനു ജയന്റെ കൂട്ടാളികളായ ഇവർക്കെതിരെ തുമ്പ,വട്ടപ്പാറ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. തമ്പാനൂർ സി.ഐ ശ്രീകുമാർ,എസ്.ഐ വിനോദ്,സി.പി.ഒ അരുൺ,സതീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.