തിരുവനന്തപുരം: കണ്ണമ്മൂല ഐക്യ വൈദിക സെമിനാരിയിൽ 2017ൽ പഠനം പൂർത്തിയാക്കിയ വൈദിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വചനാമൃതം എന്ന പ്രഭാഷണ സമാഹാരത്തിന്റെ പ്രകാശനം സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി.എസ്.ഫ്രാൻസിസ് നിർവഹിച്ചു. സെമിനാരിയുടെ പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം മലബാർ ബിഷപ്പും സെമിനാരി കൗൺസിൽ ചെയ‌ർമാനുമായ ബിഷപ് റോയ്സ് മനോജ് വിക്ടർ നിർവഹിച്ചു. സെമിനാരി പ്രിൻസിപ്പൽ ഡോ.സി.ഐ.ഡേവിഡ് ജോയി,രജിസ്ട്രാർ ജേക്കബ് ദേവസ്യ,മാർട്ടിൻ ഫിലേന്ദ്രൻ,മാത്യു മാർക്കോസ് എന്നിവർ സംസാരിച്ചു.