death

മലയിൻകീഴ് : തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി മാറനല്ലൂർ ചീനിവിള അഞ്ചറവിള ലക്ഷം വീട്ടിൽ വത്സല(67)മരിച്ചു.ശനിയാഴ്ച രാവിലെ 10.45 ഓടെയാണ് സംഭവം.ഊരൂട്ടമ്പലം വെള്ളൂർക്കോണം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കോഴിഫാമിലെ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്.സമീപത്തെ പുരയിടത്തിൽ തെങ്ങിൻതൈ നടുന്നതിനായി എത്തിയതായിരുന്നു വത്സമ്മയും മറ്റു തൊഴിലാളികളും.തൈ നടാൻ കുഴി എടുക്കുന്നതിനിടെയാണ് ഷോക്കറ്റത്.ഇഴ ജന്തുക്കളോ മറ്റു ജീവികളോ ഉള്ളിൽ കടക്കാതിരിക്കാൻ വേലിയിൽ വൈദ്യുതി കടത്തി വിട്ടിരുന്നതാണ് തൊഴിലാളിയുടെ ജീവനെടുത്തത്.ഭർത്താവ് : പരേതനായ അപ്പു.മക്കൾ :

ഗീത, ലത,സിന്ധു.മരുമക്കൾ : അശോകൻ,ജയൻ,പരേതനായ സുരേഷ്കുമാർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9.ന്.