തിരുവനന്തപുരം: ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായി മദ്രസകൾ അടച്ചുപൂട്ടണമെന്ന വിചിത്ര നിർദ്ദേശം നൽകിയ ദേശീയ ബാലാവകാശ കമ്മിഷൻ പിരിച്ചുവിടണമെന്ന് മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കായിക്കര ബാബു. മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെ നിഷേധിക്കുന്ന നിലപാട് മതേതര ജനാധിപത്യത്തിന് നിരക്കുന്നതല്ല. ഈ നീക്കത്തിനെതിരെ എല്ലാ ജനവിഭാഗങ്ങളും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.