
കോവളം: പാച്ചല്ലൂർ ഇടവിളാകം,പനത്തുറ,തോപ്പടി,മൂലയിൽ ആൽത്തറ എന്നിവിടങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പാച്ചല്ലൂർ തോപ്പടിക്കും ഇടവിളാകത്തിനും മദ്ധ്യത്തിൽ അടിപ്പാത നിർമ്മിക്കണം, വെളിച്ചക്കുറവ് മൂലം നിരന്തരം അപകടങ്ങളുണ്ടാകുന്ന വെള്ളാർ ജംഗ്ഷനിലും ചുടുകാട് ബൈപ്പാസ് ജംഗ്ഷനിലും ഹൈമാസ് ലൈറ്റ് സ്ഥാപിക്കണം, കോവളം ജംഗ്ഷനിൽ ഓവർബ്രിഡ്ജ് നിർമ്മിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവല്ലം-കോവളം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ വാഴമുട്ടത്ത് ജനകീയകൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു.
കൗൺസിലർ പനത്തുറ പി.ബൈജു ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ ഡി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ ഡോ.വാഴമുട്ടം ചന്ദ്രബാബു ജനകീയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ കൺവീനർ പനത്തുറ പ്രശാന്തൻ,സമിതി കൺവീനർ വാഴമുട്ടം രാധാകൃഷ്ണൻ,പനത്തുറ മുസ്ലിംജമാഅത്ത് പള്ളി പ്രസിഡന്റ് ഷറഫുദ്ദീൻ ഹാജി,പനത്തുറ ധീവരസഭ കരയോഗം സെക്രട്ടറി എസ്.വിജയകുമാരൻ,ജനതാദൾ നേതാവ് കോളിയൂർ സുരേഷ്,സി.പി.എം നേതാക്കളായ കെ.എസ്.നടേശൻ പാറവിള വിജയകുമാർ,കോൺഗ്രസ് നേതാവ് ആർ.നാരായണൻ വിവിധ സംഘടനാ നേതാക്കളായ പി.എം.എസ്.നവാസ്, എ.എസ്.അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.