ഉള്ളൂർ: ലോക ത്രോംബോസിസ് ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. ന്യൂറോ സർജറി ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡീപ് വെയിൻ ത്രോംബോസിസിനെ പ്രതിരോധിക്കാനുള്ള നൂതന ചികിത്സാരീതികൾ അവതരിപ്പിക്കുക,ജീവനക്കാരെ രോഗത്തെ സംബന്ധിച്ച് ബോധവാന്മാരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ബി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായി. ന്യൂറോസർജറി വിഭാഗം മേധാവി ഡോ.ബിജു ഭദ്രൻ, ഡോ.എം.എസ്.ഷർമ്മദ് എന്നിവർ സംസാരിച്ചു. ഡോ.അനിൽ സത്യദാസ് (ക്രിട്ടിക്കൽ കെയർ വിഭാഗം), ന്യൂറോഫിസിയോ ഇൻചാർജ് ബിനു ജെയിംസ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.