
വർക്കല: വർക്കല ടൗൺ റോട്ടറി ക്ലബ് കുടുംബ സംഗമവും ഓണാഘോഷവും ക്ലബ് അങ്കണത്തിൽ നടന്നു. വെട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽലാൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അജയ് അരവിന്ദ് അദ്ധ്യക്ഷനായി. വർക്കല ജനമൈത്രി പൊലീസ് എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ് ഓണാശംസകൾ നേർന്നു. സെക്രട്ടറി ഷിബു.എസ്,കമ്മിറ്റി ചെയർമാൻ പ്രമോദ്കുമാർ.വി,വാർഡ് മെമ്പർ ബിന്ദു.ആർ തുടങ്ങിയവർ സംസാരിച്ചു. വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു.