തിരുവനന്തപുരം: മനസ് (മലയാള നാടക സഹൃദയ സംഘം) സംഘടിപ്പിക്കുന്ന ഒമ്പതാമത് നാടകവിരുന്ന് ഇന്ന് മുതൽ 20 വരെ കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ നടക്കും. ഇന്ന് രാവിലെ 10.30ന് മനസ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ പതാക ഉയർത്തും. വൈകിട്ട് 5.45ന് മന്ത്രി ജി.ആർ.അനിൽ നാടക വിരുന്നിന്റെ ഉദ്ഘാടനം നിർവഹിക്കും. മനസ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ അദ്ധ്യക്ഷനായിരിക്കും. വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിക്കും. ആന്റണി രാജു എം.എൽ.എ,സാംസ്‌കാരിക വകുപ്പ് ഡയറക്ടർ മായ,ഭാരത് ഭവൻ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ,മനസ് ജനറൽ സെക്രട്ടറി കരുംകുളം ബാബു,വൈസ് പ്രസിഡന്റ് എസ്.ആർ.കൃഷ്ണകുമാർ എന്നിവർ സംസാരിക്കും. 6.45ന് പാലാ കമ്മ്യൂണിക്കേഷൻസിന്റെ നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുൾ. എല്ലാ ദിവസവും വൈകിട്ട് 6.45നാണ് നാടകം.