d

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ 'കെയർ ടേക്കർ ഗവർണർ' എന്ന പരാമർശം മറുപടി അർഹിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഭരണഘടനയെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിക്കുള്ള അറിവ് ഇങ്ങനെയായിരിക്കാം. താൻ വിശദീകരണം ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയോടാണെന്നും ഇന്നലെ ഡൽഹിക്ക് തിരിക്കും മുമ്പ് എയ‌ർപോർട്ടിൽ മാദ്ധ്യമ പ്രവർത്തകരോട് ഗവർണർ പ്രതികരിച്ചു. രണ്ടു ദിവസം ഡൽഹിയിൽ തങ്ങുന്ന ഗവർണർ തുടർന്ന് യു.പിയിലേക്ക് പോകും.