1

കുളത്തൂർ: പ്രണയം നടിച്ച് വശീകരിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ച ശേഷം പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത യുവാവ് അറസ്റ്റിൽ.നേമം പള്ളിച്ചൽ സ്വദേശി ശ്രീകുമാറാണ് (33) തുമ്പ പൊലീസിന്റെ പിടിയിലായത്. ടെക്നോപാർക്കിൽ ഐ.ടി ജീവനക്കാരനായ ഇയാൾ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂർ ഇൻഫോസിസിന് സമീപത്തെ ഹോട്ടലിലെത്തിച്ചാണ് പീഡിപ്പിച്ചത്.

ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ നിരന്തരം പണത്തിനായി ഭീഷണിപ്പെടുത്തി. കിട്ടാതെ വന്നതോടെ ട്വിറ്റർ, ടെലഗ്രാം ഉൾപ്പടെയുള്ള സമൂഹമാദ്ധ്യമങ്ങളിലും ചില സൈറ്റുകളിലും പീഡന ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു.ഇത് തിരിച്ചറിഞ്ഞ കോഴിക്കോട് സ്വദേശിയായ യുവതി തുമ്പ പൊലീസിൽ പരാതി നൽകി.

കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്‌തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റുചെയ്‌തു. ഇയാളിൽ നിന്ന് ദൃശ്യങ്ങളുള്ള ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇവ പരിശോധിച്ചതിൽ നിന്ന് നിരവധി യുവതികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ വിവാഹിതനാണ്. പ്രതിയെ റിമാൻഡ് ചെയ്‌തു.