തിരുവനന്തപുരം: പുളിയറക്കോണം മധുവനം ആശ്രമത്തിൽ 'റൂമിയും കൃഷ്‌ണനും" എന്ന വിഷയത്തെക്കുറിച്ച് സൂഫി പണ്ഡിതനും എഴുത്തുകാരനുമായ സിദ്ദിഖ് മുഹമ്മദ് അവതരിപ്പിക്കുന്ന പ്രഭാഷണ പരമ്പര 19ന് വൈകിട്ട് 5ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ജയരാജ് സത്യരാജ് രചിച്ച അർമേനിയൻ തത്ത്വചിന്തകനും മിസ്റ്റിക്കുമായ ജോർജ് ഇവാനോവിച്ച് ഗുർഡ്‌ജീഫിനെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകമായ 'ജോർജ്‌ ഗുർഡ്‌ജീഫ് : വഴിയും മൊഴിയും"എന്ന പുസ്തകത്തിന്റെ പ്രകാശനവും ഗവർണർ നിർവഹിക്കും.19 മുതൽ 21 വരെ വൈകിട്ട് 6 മുതൽ 8 വരെ മൂന്ന് ഭാഗങ്ങളായാണ് പ്രഭാഷണ പരമ്പര നടക്കുക.