തിരുവനന്തപുരം: കൊല്ലം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഭൂമിയേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരത്തിന് നിർമ്മിതികളുടെ കാലപ്പഴക്കം കണക്കാക്കരുതെന്ന് ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടതായി മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. എൻ.എച്ച്-66, എൻ.എച്ച്-966 എന്നിവയ്ക്ക് ഭൂമിയേറ്റെടുത്തപ്പോൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം പരിഗണിച്ചിരുന്നില്ല. ഇത്തരം ഇളവ് മറ്റ് പദ്ധതികൾക്ക് പാടില്ലെന്ന് നേരത്തേ ദേശീയപാത അതോറിട്ടി അറിയിച്ചിരുന്നതാണ്. ഇതുപ്രകാരം കാലപ്പഴക്കം കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. കാലപ്പഴക്കം കണക്കാക്കാതെയുള്ള നഷ്ടപരിഹാരത്തിന് ദേശീയപാത അതോറിട്ടിയുടെ അനുമതി ആവശ്യമാണ്. ഇതിനായി ദേശീയപാത അതോറിട്ടി, മരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും പി.എസ്.സുപാലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.