
തിരുവനന്തപുരം: ഉടമസ്ഥാവകാശത്തെച്ചൊല്ലി സർക്കാർ കേസ് നടത്തുന്ന ഭൂമിയിലെ ചെറുകിട കൈവശക്കാരിൽ നിന്ന് നിബന്ധനകളില്ലാതെ കരം സ്വീകരിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. വൻകിടക്കാരിൽ നിന്ന് ഭൂമി വാങ്ങിയ ചെറുകിട,ഇടത്തരം കൈവശക്കാരിൽ നിന്ന് സർക്കാർ നൽകിയിട്ടുള്ള സിവിൽ കേസിലെ ഉത്തരവിന് വിധേയമെന്ന വ്യവസ്ഥയോടെയാണ് ഭൂനികുതി വാങ്ങുന്നത്. വ്യവസ്ഥകളില്ലാതെ കരം സ്വീകരിച്ചാൽ സർക്കാരിന്റെ കേസിനെ ബാധിക്കാനുമിടയുണ്ട്. ഇതേക്കുറിച്ച് നിയമോപദേശം തേടുമെന്നും വാഴൂർ സോമന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.