k-rajan

തിരുവനന്തപുരം: കടൽതീരത്ത് നിന്ന് 30.48മീറ്റർ ദൂരപരിധിക്ക് പുറത്തുള്ള പുറമ്പോക്ക് സ്ഥലം സർവേ നടത്തി അർഹരായവർക്ക് പതിച്ചു നൽകുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ കടൽപുറമ്പോക്ക് സർവേ ചെയ്യാനുള്ള ഉത്തരവിറക്കി. മറ്റ് ജില്ലകളിലേത് ഉടനുണ്ടാവും. തീരനിയന്ത്രണ മേഖലകളിൽ (സി.ആർ.ഇസഡ്) ഭൂമി പതിച്ചുനൽകാൻ നിയമതടസമില്ലെങ്കിലും നിർമ്മാണത്തിന് സി.ആർ.ഇസഡ് ചട്ടങ്ങൾ പാലിക്കണം. കടൽപുറമ്പോക്കിലെ പട്ടയപ്രശ്നം പരിഹരിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുകയാണെന്ന് എൻ.കെ.അക്ബറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.