
പാലോട്: ഓൾ കേരള സാമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.സി.എൻ.അഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുസ്ളിഹ് മഠത്തിൽ, ദേവസ്യ മേച്ചേരി എന്നിവർ മുഖ്യാതിഥികളായി.കെ.മുനീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോസഫ് പൈക്കട, പുരുഷോത്തം ബി പട്ടേൽ, കുമാരൻ, ചന്ദ്രൻ മണിയറ, ഉസ്സയിൻ ഹാജി, സന്തോഷ് കാരിച്ചാൽ, മുഹമ്മദ് ബാപ്പു, ശ്രീനിവാസൻ ,ഉസ്മാൻ ആലിക്കൽ,മദാരി ഷൗക്കത്തലി, അഖില ശശികുമാർ എന്നിവർ സംസാരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി.ജി. ആന്റണി സ്വാഗതവും,സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.സംസ്ഥാന ഭാരവാഹികളായി കെ.സി.എൻ അഹമ്മദ് കുട്ടി (പ്രസിഡന്റ്), പി ദിനേശൻ (വൈസ് പ്രസിഡന്റ്) സി.ജി. ആന്റണി (സെക്രട്ടറി), അഖില ശശികുമാർ (ജോയിന്റ് സെക്രട്ടറി) ഡോ.അജീഷ് വൃന്ദാവനം (ട്രഷറർ).