
പൂവാർ: കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നടൻ മോഹൻരാജ് (കീരിക്കാടൻ ജോസ്) അനുസ്മരണ സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കരുംകുളം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.എസ്.ലെനിൻ,അഡ്വ.അഡോൾഫ് ജി.മൊറായിസ്,പി.കെ.സാംദേവ്,ഡി.സി.സി അംഗം ഫ്രാങ്ക്‌ലിൻ കുമാർ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ജെ.ജോണി,അനിൽ.വി.സലാം,രവിന്ദ്രൻ,അരുമാനൂർ മുരുകൻ,മണ്ഡലം പ്രസിഡന്റ് കരുംകുളം ഫ്രാൻസിസ്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ടി.കെ.അശോക് കുമാർ,പാമ്പുകാല ജോസ്,കാഞ്ഞിരംകുളം ശരത് കുമർ,താരാസിംഗ്,ക്ലീറ്റസ് അമലേദ്രൻ,വിഴിഞ്ഞം സക്കീർ,പുല്ലുവിള റോബിൻസൺ,വിഴിഞ്ഞം യേശുദാസ്,രാജേഷ്,അനിൽകുമാർ,പുല്ലുവിള സേവിയർ,പഞ്ചായത്ത് അംഗങ്ങളായ പ്രഭാ ബിജു,ധനലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.