തിരുവനന്തപുരം: കെ.ടി.ഡി.സി എംപ്ളോയീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം 15,16 തീയതികളിൽ മാസ്കോട്ട് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ നടക്കും.15ന് രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.കെ.ടി.ഡി.സി.ഇ.എ പ്രസിഡന്റ് കല്ലറ മധു അദ്ധ്യക്ഷത വഹിക്കും.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻ ബാബു,എൽ.എൽ.പ്രേംലാൽ,പി.ബിനു,എസ്.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ,കൺവീനർ നവീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.