വെഞ്ഞാറമൂട്:അങ്കണവാടി ഹെൽപ്പർ /വർക്കർ തസ്തികകളിലേക്ക് നടന്ന അഭിമുഖം സി.പി.എം തടഞ്ഞതായി ആരോപണം.നെല്ലനാട്,പാങ്ങോട്,നന്ദിയോട് പഞ്ചായത്തുകളിലെ അഭിമുഖം തടസ്സപ്പെടുത്തി എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ഓരോ പഞ്ചായത്തിലുംശരാശരി 800 അപേക്ഷകർ ഉണ്ടായിരുന്നു. അതത് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ വച്ചായിരുന്നു അഭിമുഖം. അവസാനം നടന്ന അഭിമുഖം പാങ്ങോട് പഞ്ചായത്തിന്റേതായിരുന്നു. ഓരോ സ്ഥലത്തും അഭിമുഖം നടക്കുന്ന സമയം സി.പി.എം. നേതാക്കൾ എത്തി ഇന്റർവ്യൂ ബോർഡിൽ അവിശ്വാസം ഉന്നയിച്ച് ജില്ലാ ഓഫീസറുടെ സഹായത്തോടെ അഭിമുഖം മാറ്റിവയ്പിച്ചു എന്നായിരുന്നു ആരോപണം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടന്നത്.എൽ.ഡി.എഫ്. ഭരിക്കുന്ന പനവൂർ,പെരിങ്ങമല,വാമനപുരം, മാണിക്കൽ പഞ്ചായത്തുകളിൽ നടന്ന അഭിമുഖങ്ങളിൽ ആരും പ്രതിഷേധിക്കാൻ എത്തിയില്ലെന്നും നിയമനങ്ങൾ തടസ്സപ്പെടുത്തിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്നും പരാതിയിൽ പറയുന്നു.