mb-rajesh

തിരുവനന്തപുരം: സിനിമ മേഖലയിലേതടക്കം ലഹരി ഉപയോഗം കർശനമായി തടയുമെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ പ്രത്യേക ഇളവോ പരിഗണനയോ നൽകിയിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി വ്യാപനം തടയുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ പ്രകാരം സ്കൂൾ തലത്തിലും തദ്ദേശവാർഡ്, ജില്ലാ, സംസ്ഥാന തലത്തിലും ജനജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ലഹരി ഉപയോഗം തിരിച്ചറിഞ്ഞ് കൗൺസലിംഗ് നൽകാനും ചികിത്സ ഉറപ്പാക്കാനും ലഹരിയുടെ വരവ് തടയാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം സംസ്ഥാനത്തെത്തുന്ന ലഹരി വസ്തുക്കളുടെ ഉറവിടം കേരളത്തിന് പുറത്താണ്. ലഹരിയുടെ വേരുകൾ കണ്ടെത്തി കണ്ണികൾ മുറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.